
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ മാതൃഭാഷ വാരാചരണം സമാപിച്ചു. കൊഴുവല്ലൂർ ശാലേം യു പി സ്കൂളിൽ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. നമ്മുടെ സംസ്കാരത്തിൻ്റെ അടിത്തറയും സംസാരത്തിൻ്റെ സൗന്ദര്യവുമാണ് മലയാളമെന്നും വിജ്ഞാനത്തോടൊപ്പം സാംസ്കാരമുള്ള തലമുറയെ വളർത്തിയെടുക്കാൻ മാതൃഭാഷ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാഷാപഠനകേന്ദ്രം ഉപാധ്യക്ഷൻ എൻ.ജി.മുരളീധരക്കുറുപ്പ് അധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ ജി.നിശീകാന്ത് ഭാഷാസന്ദേശം നൽകി. ഡി.സുഭദ്രക്കുട്ടിയമ്മ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സ്കൂൾ പ്രഥമാധ്യാപിക ജെസ്സി പി.ഐസക്ക്, എഴുത്തുകാരൻ മനു പാണ്ടനാട്, പി റ്റി എ പ്രസിഡൻ്റ് ബിന്ദു പ്രദീപ്, സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഡെല്ല റ്റി. ഐസക്ക് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ പങ്കെടുത്ത വിവിധ കലാപരിപാടികൾ, പ്രശ്നോത്തരി, പ്രസംഗമത്സരം എന്നിവ നടന്നു.











